Lamentations 1:9
അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു; 2 അവൾ ഭാവികാലം ഓർത്തില്ല; 1 അവൾ അതിശയമാംവണ്ണം വീണുപോയി; 2 അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 “യഹോവേ, ശത്രു വമ്പു പറയുന്നു; 2 എന്‍റെ സങ്കടം നോക്കേണമേ.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 3:7യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “മിസ്രയീമിൽ താമസിക്കുന്ന എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
Exodus 4:31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ടു അവർ കുമ്പിട്ട് നമസ്കരിച്ചു.
Deuteronomy 32:27എന്നാൽ ശത്രുക്കളുടെ ക്രോധം ഞാൻ ഭയന്നു 2 അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും 1 “ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; 2 യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്നു പറയുമായിരിക്കും. 1
1 Samuel 1:11അവൾ ഒരു നേർച്ചനേർന്നു + 1:11 നേർച്ച - യഹോവയോടുള്ള പ്രതിജ്ഞ: “സൈന്യങ്ങളുടെ യഹോവേ, അടിയന്‍റെ + 1:11 അടിയൻ - ഞാൻ എന്ന സംബോധനയുടെ ഒരു വിനയ രൂപം. സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്‍റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്‍റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ” എന്നു പറഞ്ഞു.
2 Kings 14:26യിസ്രായേലിന്‍റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിനു സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,
Psalms 25:18എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; 2 എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ. 1