Lamentations 4:2
തങ്കതുല്യരായിരുന്ന 2 സീയോൻ്റെ വിശിഷ്ടപുത്രന്മാരെ 1 കുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെ 2 എണ്ണിയിരിക്കുന്നതെങ്ങനെ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 30:14അടുപ്പിൽനിന്നു തീ എടുക്കുവാനോ 2 കുളത്തിൽനിന്നു വെള്ളം കോരുവാനോ 1 കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം 2 ഒരുവൻ കുശവന്‍റെ പൊട്ടക്കലം ഗണ്യമാക്കാതെ 2 ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും.” 1
Jeremiah 19:11“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കുവാൻ കഴിയാത്തവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ, ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കം ചെയ്യുവാൻ വേറെ സ്ഥലമില്ലായ്കയാൽ അവരെ തോഫെത്തിൽ അടക്കം ചെയ്യും.
Lamentations 2:21“വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു; 2 എന്‍റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ട് വീണിരിക്കുന്നു; 1 അങ്ങേയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്ന്, 2 കരുണ കൂടാതെ അറുത്തുകളഞ്ഞു. 1
Hosea 8:8യിസ്രായേൽ വിഴുങ്ങപ്പെട്ടു; 2 അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു. 1
Romans 9:21അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
2 Timothy 2:20എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.