Leviticus 23:27
“ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്യുകയും + 23:27 ആത്മതപനം ചെയ്യുകയും ഉപവസിക്കുകയും എന്നുമാകാം. യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Cross References
Leviticus 16:11“പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അറുക്കേണം.
Leviticus 16:16യിസ്രായേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം.
Leviticus 16:29“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യേണം + 16:29 ആത്മതപനം ചെയ്യേണം ഉപവസിക്കണം എന്നുമാകാം. ; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരുവേലയും ചെയ്യരുത്.
Numbers 29:7ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം + 29:7 നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം ഉപവാസം അനുഷ്ഠിക്കണം; വേലയൊന്നും ചെയ്യരുത്.
Psalms 35:13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; 2 ഉപവാസം കൊണ്ടു ഞാൻ എളിമപ്പെട്ടു. 2 എന്‍റെ പ്രാർത്ഥന കേട്ടില്ല. 1
Daniel 10:2ആ കാലത്ത് ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ച മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.