Luke 11:34
ശരീരത്തിന്‍റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ.
ബൈബിൾ (മലയാളം)
In The King James Version
In Context
35ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
Cross References
2 Kings 6:15ദൈവപുരുഷന്‍റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും?” എന്നു ചോദിച്ചു.
Psalms 119:18അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് 2 എന്‍റെ കണ്ണുകളെ തുറക്കേണമേ. 1
Isaiah 6:10ഈ ജനം കണ്ണുകൊണ്ട് കാണുകയോ 2 ചെവികൊണ്ട് കേൾക്കുകയോ 1 ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ 2 മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് 1 അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും 2 അവരുടെ ചെവി മന്ദമാക്കുകയും 2 അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.”
Isaiah 42:19എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍? 2 ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍? 1 എന്‍റെ പ്രിയനെപ്പോലെ കുരുടനും 2 യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍? 1
Jeremiah 5:21“കണ്ണുണ്ടായിട്ടും കാണാതെയും 2 ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന 2 മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ! 1
Mark 4:12അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇടവരും.