Luke 12:1
അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ.
ബൈബിൾ (മലയാളം)
In The King James Version
In Context
2മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
Cross References
2 Kings 7:17രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്‍റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു.
Job 27:8ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ 2 അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? 1
Isaiah 33:14സീയോനിലെ പാപികൾ പേടിക്കുന്നു; 2 വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; 1 “നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? 2 നമ്മിൽ ആര്‍ നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?” 1
Mark 8:15അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്‍റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പു നൽകി.
Luke 5:15എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു.
Luke 11:44നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.