ലൂക്കോസ് 22:43
അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി.
ബൈബിൾ (മലയാളം)
In The King James Version
And there appeared an angel unto him from heaven, strengthening him.
In Context
Cross References
Job 4:3നീ പലരെയും ഉപദേശിച്ചു 2 തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 1
Daniel 10:16അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുവൻ എന്‍റെ അധരങ്ങളെ തൊട്ടു; ഉടൻ ഞാൻ വായ് തുറന്ന് സംസാരിച്ചു; എന്‍റെ മുമ്പിൽ നിന്നവനോട്: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്ക് അതിവേദന പിടിപെട്ട്, ശക്തിയില്ലാതെ ആയിരിക്കുന്നു.
Matthew 4:6“നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക.” 1 “നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാരോട് കല്പിക്കും; 2 അവൻ നിന്‍റെ കാൽ കല്ലിനോട് തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Matthew 26:53എന്‍റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും + 26:53 ലെഗ്യോനിലും 3000 മുതൽ6000 വരെ ആളുകളുള്ള സേനാവിഭാഗം അധികം ദൂതന്മാരെ എന്‍റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ?
Luke 22:32ഞാനോ നിന്‍റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
1 Timothy 3:16അവൻ ജഡത്തിൽ വെളിപ്പെട്ടു; 2 ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; 1 ദൂതന്മാർക്ക് പ്രത്യക്ഷനായി; 2 ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; 1 ലോകത്തിൽ വിശ്വസിക്കപ്പെട്ടു; 2 തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്നു സമ്മതമാംവണ്ണം അംഗീകരിക്കുന്നു.