Malachi 3:11
“ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അത് നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചുകളയുകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം പാകമാകാതെ കൊഴിഞ്ഞുപോകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 8:13“ഞാൻ അവരെ കൂട്ടിവരുത്തും + 8:13 കൂട്ടിവരുത്തും സംഹരിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; 2 അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; 1 ഇലയും വാടിപ്പോകും; 2 അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.” 1
Joel 1:7അത് എന്‍റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി 2 എന്‍റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; 1 അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; 2 അതിന്‍റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. 1
Joel 2:20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് 2 ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, 1 അവന്‍റെ മുൻപടയെ കിഴക്കെ കടലിലും 2 അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; 1 അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് 2 അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും 2 നാറ്റം പരക്കുകയും ചെയ്യും.” 1
Amos 4:9“ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; 2 നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും 1 അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും 2 പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; 1 എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
Habakkuk 3:17അത്തിവൃക്ഷം തളിർക്കുകയില്ല; 2 മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; 1 ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; 2 നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; 1 ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; 2 ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. 1
Zechariah 8:12“വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിൽ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയെല്ലാം അവകാശമായി കൊടുക്കും.