Mark 12:14
അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോടു ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
13അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്‍റെ അടുക്കൽ അയച്ചു.
Cross References
Exodus 23:2ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.
Deuteronomy 33:9അവൻ അപ്പനെയും അമ്മയെയും കുറിച്ച്, 2 ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; 1 സഹോദരന്മാരെ അവൻ ആദരിച്ചില്ല; 2 സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. 1 അവിടുത്തെ വചനം അവർ പ്രമാണിച്ചു; 2 അവിടുത്തെ നിയമം കാത്തുകൊള്ളുകയും ചെയ്തു. 1
2 Chronicles 19:7ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”
Nehemiah 9:37ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.” 1 ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു
Psalms 55:21അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; 2 ഹൃദയത്തിലോ യുദ്ധമത്രേ. 1 അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 2 എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 1
Proverbs 26:23ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം 2 വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. 1