Mark 12:9
എന്നാൽ തോട്ടത്തിന്‍റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
10വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് 2 മൂലക്കല്ലായിത്തീർന്നിരിക്കുന്നു. 1
Cross References
Leviticus 26:23ഇവകൊണ്ടും നിങ്ങൾക്ക് ബോധംവരാതെ നിങ്ങൾ എനിക്ക് വിരോധമായി നടന്നാൽ
Deuteronomy 4:26നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും.
Joshua 23:15നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കും വരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
Isaiah 5:5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് 2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; 1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; 2 അത് തിന്നു പോകും; 1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; 2 അത് ചവിട്ടി മെതിച്ചുപോകും. 1
Isaiah 32:15ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; 2 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും + 32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ; 2 ഉദ്യാനം വനമായി എണ്ണപ്പെടും. 1
Jeremiah 17:3വയൽപ്രദേശത്തെ എന്‍റെ പർവ്വതമേ, നിന്‍റെ അതിരിനകത്ത് എല്ലായിടവും ചെയ്ത പാപംനിമിത്തം ഞാൻ നിന്‍റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.