Matthew 11:23
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
22എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Cross References
Genesis 13:13സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. 1 അബ്രാം ഹെബ്രോനിലേക്ക് പോകുന്നു
Isaiah 14:13“ഞാൻ സ്വർഗ്ഗത്തിൽ കയറും; 2 എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; 1 ഉത്തരദിക്കിന്‍റെ അതിർത്തിയിൽ 2 സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 1
Ezekiel 16:48എന്നാണ, നീയും നിന്‍റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Ezekiel 31:16ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്‍റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.
Matthew 4:13നസറെത്ത് വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു താമസിക്കുകയും ചെയ്തു; 1
Matthew 16:18നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു.