Matthew 22:3
അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
ബൈബിൾ (മലയാളം)
In The King James Version
And sent forth his servants to call them that were bidden to the wedding: and they would not come.
In Context
2സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.
Cross References
1 Samuel 9:13നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
Psalms 81:10മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന 2 യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു; 2 നിന്‍റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും. 1
Proverbs 9:1ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു; 2 അതിന് ഏഴു തൂണുകൾ തീർത്തു. 1
Isaiah 55:1അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: 2 വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ. 1
Jeremiah 25:4“യഹോവ പ്രവാചകന്മാരായ തന്‍റെ സകലദാസന്മാരെയും വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
Hosea 11:2എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും 2 അവർ എന്നെ വിട്ടകന്നുപോയി; 1 ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, 2 വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി. 1