Nahum 1:8
എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് 2 അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; 1 അവിടുന്ന് തന്‍റെ ശത്രുക്കളെ 2 അന്ധകാരത്തിൽ പിന്തുടരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; 2 തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. 1
Cross References
1 Samuel 2:9തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു; 2 ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു; 2 സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല. 1
Proverbs 4:19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; 2 ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല. 1
Isaiah 8:22അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും + 8:22 സങ്കടമുള്ള തിമിരവും കഠിനവേദനയുടെ ഇരുളും എന്നുമാകാം. കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.
Isaiah 28:18മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; 2 പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 നിങ്ങൾ തകർന്നുപോകും. 1
Ezekiel 13:13“അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്‍റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റ് അടിക്കുമാറാക്കും; എന്‍റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്‍റെ ക്രോധത്തിൽ നാശകരമായ വലിയ ആലിപ്പഴം പൊഴിക്കും.
Daniel 11:10അവന്‍റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്‍റെ കോട്ടവരെ യുദ്ധം ചെയ്യും.