Nahum 1:9
നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? 2 അവിടുന്ന് നാശം വരുത്തും; 2 കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 26:8അബീശായി ദാവീദിനോട്: “ദൈവം നിന്‍റെ ശത്രുവിനെ ഇന്ന് നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല” എന്നു പറഞ്ഞു.
Psalms 2:1ജനതകൾ കലഹിക്കുന്നതും 2 വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 1
Psalms 33:10യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു; 2 വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. 1
Isaiah 8:9ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! 2 സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; 1 അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. 2 അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ. 1
Nahum 1:11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും 2 ദുഷ്ടനായ ആലോചനക്കാരൻ 2 നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു. 1
2 Corinthians 10:5അവയാൽ ദൈവത്തിന്‍റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.