Nahum 2:10
അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; 2 ഹൃദയം ഉരുകിപ്പോകുന്നു; 1 മുഴങ്കാൽ ആടുന്നു; 2 എല്ലായിടത്തും അതിവേദന ഉണ്ട്; 2 എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 1:2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് + 1:2 ദൈവത്തിന്‍റെ ആത്മാവ് ദൈവത്തിന്‍റെ അധികാരം അല്ലെങ്കില്‍ ദൈവത്തില്‍ നിന്ന് വരുന്ന കാറ്റ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
Psalms 22:14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; 2 എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; 2 എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. 1
Isaiah 13:19രാജ്യങ്ങളുടെ മഹത്ത്വവും 2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, 1 ദൈവം സൊദോമിനെയും ഗൊമോറയെയും 2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. 1
Isaiah 21:3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; 2 നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; 1 എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; 2 കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. 1
Isaiah 34:10രാവും പകലും അത് കെടുകയില്ല; 2 അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; 1 തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; 2 ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല. 1
Jeremiah 30:6പുരുഷൻ പ്രസവിക്കാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! 2 ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ 1 കൈ നടുവിനു കൊടുത്തിരിക്കുന്നതും 2 ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 1