Nahum 3:19
നിന്‍റെ പരുക്കിന് ശമനമില്ല; 2 നിന്‍റെ മുറിവ് മാരകമാകുന്നു; 1 നിന്‍റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും; 2 കാരണം, നിന്‍റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 10:6ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; 2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; 1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും 2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. 1
Isaiah 37:11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?
Jeremiah 10:22കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദാപട്ടണങ്ങൾ ശൂന്യവും 2 കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് 2 അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. 1
Jeremiah 30:13നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; 2 നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 1
Jeremiah 46:11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; 2 നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു; 2 നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല. 1
Ezekiel 25:6യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,