Jeremiah 30:13
നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; 2 നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 1
ബൈബിൾ (മലയാളം)
In The King James Version
There is none to plead thy cause, that thou mayest be bound up: thou hast no healing medicines.
In Context
Cross References
Exodus 15:26“നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്‍റെ കല്പനകൾ അനുസരിച്ച് അവന്‍റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്നു അരുളിച്ചെയ്തു.
Job 5:18അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; 2 അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. 1
Psalms 106:23ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; 2 അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ 1 അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ 2 ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു. 1
Isaiah 1:6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1
Jeremiah 8:22ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”
Jeremiah 17:14യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്ക് സൗഖ്യം വരും; 2 എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപെടും; 2 അവിടുന്ന് എന്‍റെ പുകഴ്ചയല്ലയോ. 1