Numbers 18:15
മനുഷ്യരിൽനിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന എല്ലാ കടിഞ്ഞൂലും നിനക്കു ആയിരിക്കേണം; മനുഷ്യന്‍റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
14“യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്കു ആയിരിക്കേണം.
Cross References
Exodus 13:2“യിസ്രായേൽ മക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു” എന്നു കല്പിച്ചു;
Exodus 13:13എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ + 13:13 കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയുടെ യാഗം മാത്രമാണ് സ്വീകാര്യമായത് കഴുതക്കുട്ടിയുടെ യാഗം സ്വീകാര്യമല്ല എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് + 13:13 വീണ്ടുകൊള്ളുക - തക്കതായ മൂല്യം നൽകി നഷ്ടമായതിനെ തിരിച്ചെടുക്കുകവീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.
Exodus 22:29നിന്‍റെ വിളവും + 22:29 ദ്രാവകവർഗ്ഗം - ചക്കുകളിൽനിന്ന് ലഭിക്കുന്ന വീഞ്ഞോ എണ്ണയോദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരേണം.
Leviticus 27:26“കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അത് യഹോവയ്ക്കുള്ളത് ആകുന്നു.
Numbers 3:46യിസ്രായേൽ മക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ചു ശേക്കൽ വീതം വാങ്ങേണം;
2 Kings 12:5ഓരോ പുരോഹിതനും താന്താന്‍റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കേണം” എന്നു കല്പിച്ചു.