Numbers 21:25
ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്‍റെ സകല ഗ്രാമങ്ങളിലും അപ്രകാരം തന്നെ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 32:3“അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
Deuteronomy 2:12ഹോര്യരും പണ്ട് സേയീരിൽ വസിച്ചിരുന്നു; എന്നാൽ ഏശാവിന്‍റെ മക്കൾ അവരെ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളയുകയും സംഹരിക്കുകയും അവർക്ക് പകരം ആ ദേശത്ത് പാർക്കുകയും ചെയ്തു; യിസ്രായേലിനു യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നെ.
Song of Solomon 7:4നിന്‍റെ കഴുത്ത് ദന്തഗോപുരംപോലെയും 2 നിന്‍റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലെ കുളങ്ങൾപോലെയും 1 നിന്‍റെ മൂക്ക് ദമാസ്കസിന് നേരെയുള്ള 2 ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. 1
Isaiah 16:8ഹെശ്ബോൻ വയലുകളും 2 സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; 1 അതിലെ മേല്ത്തരമായ വള്ളി 2 ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; 1 അത് യസേർവരെ നീണ്ടു 2 മരുഭൂമിവരെ പടർന്നിരുന്നു; 1 അതിന്‍റെ ശാഖകൾ പടർന്ന് 2 കടൽ കടന്നിരുന്നു. 1
Jeremiah 48:34ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലെയാലെവരെയും യാഹാസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.
Ezekiel 16:46നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.