Proverbs 12:24
ഉത്സാഹികളുടെ കൈ അധികാരം നടത്തും; 2 മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. 1
ബൈബിൾ (മലയാളം)
In The King James Version
The hand of the diligent shall bear rule: but the slothful shall be under tribute.
In Context
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; 2 ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. 1
25മനോവ്യസനം നിമിത്തം മനുഷ്യന്‍റെ മനസ്സ് ക്ഷീണിക്കുന്നു; 2 ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. 1
Cross References
Genesis 49:15വിശ്രമസ്ഥലം നല്ലതെന്നും 2 ദേശം ആനന്ദപ്രദമെന്നും കണ്ടു, 1 അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു 2 നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. 1
1 Kings 11:28എന്നാൽ യൊരോബെയാം കാര്യപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശാലി എന്നു കണ്ടിട്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്‍റെ കാര്യാദികളുടെ മേൽനോട്ടം അവനെ ഏല്പിച്ചു.
Proverbs 10:4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; 2 ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. 1
Proverbs 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1
Proverbs 19:15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1
Proverbs 22:13“വെളിയിൽ സിംഹം ഉണ്ട്, 2 വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്നു മടിയൻ പറയുന്നു. 1