Proverbs 16:7
ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ 2 അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
When a man’s ways please the LORD, he maketh even his enemies to be at peace with him.
In Context
8ന്യായരഹിതമായ വലിയ വരവിനെക്കാൾ 2 നീതിയോടെയുള്ള അല്പം നല്ലത്. 1
Cross References
Genesis 27:41തന്‍റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്നു ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
Genesis 32:28“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ + 32:28 ദൈവത്തോട് മല്ല് പിടിച്ചവന്‍ എന്നു വിളിക്കപ്പെടും” എന്നു അവിടുന്ന് പറഞ്ഞു.
2 Chronicles 17:10യഹോവയിൽ നിന്നുള്ള ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല.
Ezra 8:36അവർ രാജാവിന്‍റെ ആജ്ഞകൾ നദിക്കിക്കരെയുള്ള രാജാവിന്‍റെ സംസ്ഥാനാധിപന്മാർക്കും, ദേശാധിപതികൾക്കും കൈമാറി. അവർ ജനത്തിനും ദൈവത്തിന്‍റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തു.
Jeremiah 15:11യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോട് യാചിപ്പിക്കും നിശ്ചയം.
Acts 9:1ആ കാലത്ത് ശൗല്‍ കോപത്തോടെ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു,