Proverbs 18:23
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; 2 ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The poor useth intreaties; but the rich answereth roughly.
In Context
22ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; 2 യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 1
Cross References
Genesis 42:7യോസേഫ് തന്‍റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു അവരോടു ചോദിച്ചു. അതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്നു അവർ പറഞ്ഞു.
Exodus 5:2അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്നു പറഞ്ഞു.
1 Samuel 2:36നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽവന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്‍റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.”
1 Samuel 25:17അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; ദാവീദ് നമ്മുടെ യജമാനനും അവന്‍റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഠ്യക്കാരൻ + 25:17 ദുശ്ശാഠ്യക്കാരൻ ബെലിയാലിന്റെ സന്തതി ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല.”
Job 41:3അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? 2 മൃദുവായ വാക്ക് നിന്നോടു പറയുമോ? 1
Isaiah 66:2എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; 2 അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “എങ്കിലും എളിയവനും മനസ്സു തകർന്നവനും 2 എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ 2 മനുഷ്യനെ ഞാൻ കടാക്ഷിക്കും. 1