Proverbs 18:24
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; 2 എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.
ബൈബിൾ (മലയാളം)
In The King James Version
In Context
23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; 2 ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 1
Cross References
1 Samuel 18:3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
1 Samuel 30:26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാർക്ക് കൊള്ളയിൽ ഒരംശം കൊടുത്തയച്ച്: “ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.
2 Samuel 9:1പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്‍റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്നു അന്വേഷിച്ചു.
2 Samuel 16:17അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്‍റെ സ്നേഹിതനോട് നിനക്കുള്ള നിസ്വാർത്ഥത? സ്നേഹിതനോടുകൂടി പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു.
2 Samuel 19:30മെഫീബോശെത്ത് രാജാവിനോട്: “അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്‍റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ” എന്നു പറഞ്ഞു. 1 ബർസില്ലായിയോടും കരുണ കാണിക്കുന്നു
1 Chronicles 12:38അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിന്‍റെയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലാ യിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു.