Proverbs 24:25
അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; 2 വലിയ അനുഗ്രഹം അവരുടെ മേൽ വരും. 1
ബൈബിൾ (മലയാളം)
In The King James Version
But to them that rebuke him shall be delight, and a good blessing shall come upon them.
In Context
24ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ 2 ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. 1
26നേരുള്ള ഉത്തരം പറയുന്നവൻ 2 അധരങ്ങളെ ചുംബനം ചെയ്യുന്നു. 1
Cross References
Leviticus 19:17“സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.
1 Kings 21:19നീ അവനോട്: ‘നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ? എന്നു യഹോവ ചോദിക്കുന്നു. നായ്ക്കൾ നാബോത്തിന്‍റെ രക്തം നക്കിയ സ്ഥലത്തുവച്ചു തന്നെ നിന്‍റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു‘” എന്നു പറക.
Nehemiah 13:8അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ട് ഞാൻ തോബീയാവിന്‍റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്ന് പുറത്ത് എറിഞ്ഞുകളഞ്ഞു.
Nehemiah 13:25അവരെ ഞാൻ ശാസിച്ച് ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു. “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത്” എന്നു ആജ്ഞാപിച്ച് അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യംചെയ്യിച്ചു.
Job 29:16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; 2 ഞാൻ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു. 1
Matthew 14:4യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.