Proverbs 29:26
അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; 2 മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Many seek the ruler’s favour; but every man’s judgment cometh from the LORD.
In Context
25മാനുഷഭയം ഒരു കെണി ആകുന്നു; 2 യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും. 1
27നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; 2 സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.
Cross References
Genesis 43:14അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ.”
Ezra 7:27യെരൂശലേമിലെ യഹോവയുടെ ആലയം അലങ്കരിക്കേണ്ടതിന് + 7:27 അലങ്കരിക്കേണ്ടതിന് മഹത്ത്വീകരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കുകയും രാജാവിന്‍റെയും തന്‍റെ മന്ത്രിമാരുടെയും രാജാവിന്‍റെ സകലപ്രഭുക്കന്മാരുടെയും ദയ എനിക്ക് ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
Esther 4:16“അങ്ങ് ചെന്നു ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി, നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ. ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും. ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.”
Psalms 62:12കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു; 2 അവിടുന്ന് ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
Proverbs 16:14രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; 2 ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. 1
Proverbs 19:6പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; 2 ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. 1