സങ്കീർത്തനങ്ങൾ 130:2
കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ; 2 അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Lord, hear my voice: let thine ears be attentive to the voice of my supplications.
In Context
1യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു; 1
3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ 2 കർത്താവേ, ആര്‍ നിലനില്ക്കും? 1
Read all of സങ്കീർത്തനങ്ങൾ 130
Cross References
2 Chronicles 6:40ഇപ്പോൾ എന്‍റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ. 1
Nehemiah 1:11കർത്താവേ, അങ്ങ് അടിയന്‍റെയും അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങേയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്നു അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്‍റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ.” അക്കാലത്ത് ഞാൻ രാജാവിന്‍റെ പാനപാത്രവാഹകനായിരുന്നു.
Psalms 5:3യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു + 5:3 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു രാവിലെ ഞാൻ യാഗം ഒരുക്കുന്നു. 1
Psalms 28:2ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി 2 അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ. 1
Psalms 61:1ദൈവമേ, എന്‍റെ നിലവിളി കേൾക്കേണമേ; 2 എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. 1
Psalms 140:6“അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; 2 യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ. 1