സങ്കീർത്തനങ്ങൾ 149:3
അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ; 2 തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Let them praise his name in the dance: let them sing praises unto him with the timbrel and harp.
In Context
2യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; 2 സീയോൻ്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. 1
4യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; 2 താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും. 1
Read all of സങ്കീർത്തനങ്ങൾ 149
Cross References
Judges 11:34എന്നാൽ യിഫ്താഹ് മിസ്പയിൽ തന്‍റെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഇതാ, അവന്‍റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.
2 Samuel 6:16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്‍റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ് രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ടു തന്‍റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
1 Chronicles 16:42അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
2 Chronicles 20:28അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു.
Ezra 3:10പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽ രാജാവായ ദാവീദിന്‍റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി. 1
Psalms 33:2കിന്നരം കൊണ്ടു യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; 2 പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ. 1