Psalms 74:2
അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും 2 അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും 2 അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 15:13നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; 2 നിന്‍റെ വിശുദ്ധനിവാസത്തിലേക്ക് നിന്‍റെ ബലത്താൽ അവരെ കൊണ്ടുവന്നു. 1
Deuteronomy 4:20നിങ്ങളെയോ തനിക്കു അവകാശജനമായിരിക്കേണ്ടതിന് യഹോവ തിരഞ്ഞെടുത്ത് മിസ്രയീം എന്ന ഇരിമ്പുരുക്കുന്ന ഉലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.
Deuteronomy 9:29അവർ നിന്‍റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്‍റെ ജനവും നിന്‍റെ അവകാശവും അല്ലയോ?”
Psalms 9:11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ; 2 അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ. 1
Psalms 33:12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും 2 അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 1
Psalms 68:16കൊടുമുടികളേറിയ പർവ്വതങ്ങളേ, 2 ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ 1 നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? 2 യഹോവ അതിൽ എന്നേക്കും വസിക്കും. 1