സങ്കീർത്തനങ്ങൾ 84:4
അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; 2 അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
Blessed are they that dwell in thy house: they will be still praising thee. Selah.
In Context
5ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; 2 ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. 1
Cross References
Psalms 23:6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; 2 ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Psalms 42:5എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്? 2 ദൈവത്തിൽ പ്രത്യാശ വെക്കുക; 1 കർത്താവ് എന്‍റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും. 1
Psalms 65:4തിരുപ്രാകാരങ്ങളിൽ വസിക്കേണ്ടതിന് 2 അങ്ങ് തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 1 ഞങ്ങൾ അങ്ങേയുടെ വിശുദ്ധമന്ദിരമായ 2 ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. 1
Psalms 71:15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1
Psalms 145:1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1
Isaiah 12:4ആ നാളിൽ നിങ്ങൾ പറയുന്നത്: 2 “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 1 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; 2 ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; 2 അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. 1