Psalms 89:39
അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; 2 അവന്‍റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
38എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും 2 അങ്ങേയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. 1
40അങ്ങ് അവന്‍റെ വേലി എല്ലാം പൊളിച്ചു; 2 അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. 1
Cross References
Psalms 44:10വൈരിയുടെ മുമ്പിൽ അവിടുന്ന് ഞങ്ങളെ പുറംതിരിഞ്ഞ് ഓടുമാറാക്കുന്നു; 2 ഞങ്ങളെ പകക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു. 1
Psalms 74:7അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു; 2 തിരുനാമത്തിന്‍റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി. 1
Psalms 89:34ഞാൻ എന്‍റെ നിയമം ലംഘിക്കുകയോ 2 എന്‍റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. 1
Psalms 116:11“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” 2 എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു. 1
Isaiah 25:12നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ 2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
Lamentations 5:16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; 2 ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! 1