വെളിപ്പാട് 16:2
ഒന്നാമത്തെ ദൂതൻ പോയി തന്‍റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 7:15യഹോവ സകലരോഗവും നിന്നിൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്കു വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.
1 Samuel 5:6എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു. അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു.
2 Chronicles 21:15നീ കുടലിൽ രോഗബാധിതനാകും. നിന്‍റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും.”
Job 2:7അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്‍റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
Isaiah 1:5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? 2 നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; 1 തല മുഴുവനും ദീനവും 2 ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 1
Isaiah 3:24അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും 2 അരക്കച്ചയ്ക്കു പകരം കയറും 1 പിന്നിയ തലമുടിക്കു പകരം കഷണ്ടിയും 2 വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും 2 സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും. 1