Zechariah 1:12
എന്നാൽ യഹോവയുടെ ദൂതൻ: “സൈന്യങ്ങളുടെ യഹോവേ, ഈ എഴുപത് വർഷം അങ്ങ് കോപിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും അങ്ങ് എത്രത്തോളം കരുണ കാണിക്കാതിരിക്കും?” എന്നു ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
13അതിന് യഹോവ എന്നോട് സംസാരിക്കുന്ന ദൂതനോട് നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
Cross References
2 Chronicles 36:21യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപതു വര്‍ഷം തികയുവോളം ദേശം ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്ത് അനുഭവിച്ചു.
Psalms 74:10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? 2 ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ? 1
Psalms 102:13അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; 2 അവളോടു കൃപ കാണിക്കുവാനുള്ള കാലം, 2 അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. 1
Isaiah 47:6ഞാൻ എന്‍റെ ജനത്തോടു കോപിച്ചു, 2 എന്‍റെ അവകാശത്തെ അശുദ്ധമാക്കി, 1 അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു; 2 നീ അവരോടു കനിവ് കാണിക്കാതെ 2 വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു. 1
Isaiah 64:9യഹോവേ, ഉഗ്രമായി കോപിക്കരുതേ; 2 അകൃത്യം എന്നേക്കും ഓർക്കരുതേ; 2 അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും അവിടുത്തെ ജനമല്ലയോ. 1
Jeremiah 25:11ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് വര്‍ഷം സേവിക്കും” എന്നു യഹോവയുടെ അരുളപ്പാടു.