Zechariah 1:8
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു. അവൻ ചോലയിലെ + 1:8 ചോലയിലെ മലയിടുക്കിലെ എന്നും അർത്ഥം ആകാം. കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്‍റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 20:3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്‍റെ ഭാര്യ” എന്നു അരുളിച്ചെയ്തു.
Numbers 12:6പിന്നെ അവൻ അരുളിച്ചെയ്തത്: 1 “എന്‍റെ വചനങ്ങൾ കേൾക്കുവിൻ; 2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ 1 യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും 2 സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും. 1
1 Kings 3:5ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു.
Psalms 45:3അല്ലയോ വീരാ, നിന്‍റെ വാൾ അരയ്ക്ക് കെട്ടുക; 2 അത് നിന്‍റെ തേജസ്സും നിന്‍റെ മഹിമയും തന്നെ. 1
Song of Solomon 6:2തോട്ടങ്ങളിൽ മേയിക്കുവാനും 2 താമരപ്പൂക്കൾ പറിക്കുവാനും 1 എന്‍റെ പ്രിയൻ തന്‍റെ തോട്ടത്തിൽ 2 സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. 1
Isaiah 55:13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; 2 മുൾച്ചെടിക്കു പകരം കൊഴുന്തു + 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി. മുളയ്ക്കും; 1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും 2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”