Zechariah 14:21
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കുന്നവരെല്ലാം വന്നു വാങ്ങി അവയിൽ വേവിക്കും. അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും + 14:21 കനാന്യനും കച്ചവടക്കാരനും ഉണ്ടാകുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 12:7അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച്, നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ സകലപ്രവൃത്തിയിലും ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കുകയും വേണം.
Nehemiah 8:10അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്നു പറഞ്ഞു.
Isaiah 35:8അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും; 2 അതിന് വിശുദ്ധവഴി എന്നു പേരാകും; 1 ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല; 2 അവൻ അവരോടുകൂടി ഇരിക്കും; 2 വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല. 1
Hosea 12:7യിസ്രായേൽ ഒരു കനാന്യനാകുന്നു; 2 കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്; 2 പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. 1
Zephaniah 1:11മക്തേശ് നിവാസികളേ, മുറയിടുവിൻ; 2 വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; 1 സകലദ്രവ്യവാഹകന്മാരും 2 ഛേദിക്കപ്പെട്ടിരിക്കുന്നു. 1
Zechariah 14:20ആ നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.