എസ്ഥേർ 9:4
മൊൎദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊൎദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീൎന്നതുകൊണ്ടു അവന്റെ കീൎത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Joshua 6:27അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീൎത്തി ദേശത്തു എല്ലാടവും പരന്നു.
2 Samuel 3:1ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീൎഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
1 Chronicles 14:17ദാവീദിന്റെ കീൎത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സൎവ്വജാതികൾക്കും വരുത്തുകയും ചെയ്തു.
Psalms 18:43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
Proverbs 4:18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
Zephaniah 3:19നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സൎവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീൎത്തിയുമാക്കിത്തീൎക്കുകയും ചെയ്യും.