ഉല്‍പത്തി 10:9
അവൻയഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻഎന്നു പഴഞ്ചൊല്ലായി.
സത്യവേദപുസ്തകം
In The King James Version
In Context
8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻഭൂമിയിൽ ആദ്യവീരനായിരുന്നു.
10അവൻറെ രാജ്യത്തിൻറെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
Cross References
Genesis 6:11എന്നാൽ ഭൂമി ദൈവത്തിൻറെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
Genesis 25:27കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
2 Chronicles 28:22ആഹാസ്രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
Jeremiah 16:16ഇതാ, ഞാൻ അനേകം മീൻ പിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Micah 7:2ഭക്തിമാൻ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഔരോരുത്തൻ താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാൻ നോക്കുന്നു.