The Bible Software
ഉല്‍പത്തി · സത്യവേദപുസ്തകം

ഉല്‍പത്തി 10

1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിൻറെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.

2യാഫെത്തിൻറെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.

3ഗോമെരിൻറെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.

4യാവാൻറെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.

5ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

6ഹാമിൻറെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

7കൂശിൻറെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.

8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻഭൂമിയിൽ ആദ്യവീരനായിരുന്നു.

9അവൻയഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻഎന്നു പഴഞ്ചൊല്ലായി.

10അവൻറെ രാജ്യത്തിൻറെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.

11ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്,

12നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെൻഎന്നിവ പണിതു.

13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--

14ഇവരിൽനിന്നു ഫെലിസ്ഥ്യർ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

15കനാൻതൻറെ ആദ്യജാതനായ സീദോൻ, ഹേത്ത്,

16യെബൂസ്യൻ, അമോർയ്യൻ,

17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,

18അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻഎന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.

19കനാന്യരുടെ അതിർ സീദോൻതുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

20ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിൻറെ പുത്രന്മാർ.

21ഏബെരിൻറെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിൻറെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.

22ശേമിൻറെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

23അരാമിൻറെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.

24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

25ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവൻറെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവൻറെ സഹോദരന്നു യൊക്താൻഎന്നു പേർ.

26യൊക്താനോ: അല്മോദാദ്,

27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,

28ഊസാൽ, ദിക്ളാ, ഔബാൽ, അബീമയേൽ,

29ശെബാ, ഔഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താൻറെ പുത്രന്മാർ ആയിരുന്നു.

30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.

31ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിൻറെ പുത്രന്മാർ.

32ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിൻറെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.

← ഉല്‍പത്തി 9Read In The App, Free →ഉല്‍പത്തി 11 →

Study ഉല്‍പത്തി 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829303132333435363738394041424344454647484950