ഉല്‍പത്തി 12:5
അബ്രാം തൻറെ ഭാര്യയായ സാറായിയെയും സഹോദരൻറെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു കനാൻദേശത്തു എത്തി.
സത്യവേദപുസ്തകം
In The King James Version
In Context
Cross References
Genesis 10:19കനാന്യരുടെ അതിർ സീദോൻതുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
Genesis 11:31തേരഹ് തൻറെ മകനായ അബ്രാമിനെയും ഹാരാൻറെ മകനായ തൻറെ പൗത്രൻലോത്തിനെയും തൻറെ മകനായ അബ്രാമിൻറെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു; അവർ ഹാരാൻവരെ വന്നു അവിടെ പാർത്തു.
Genesis 14:14തൻറെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോൾ അവൻതൻറെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിൻതുടർന്നു.
Genesis 46:5പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
Hebrews 11:8വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.