The Bible Software
ഉല്‍പത്തി · സത്യവേദപുസ്തകം

ഉല്‍പത്തി 12

1യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിൻറെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻനിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

2ഞാൻനിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിൻറെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻഅനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

4യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.

5അബ്രാം തൻറെ ഭാര്യയായ സാറായിയെയും സഹോദരൻറെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു കനാൻദേശത്തു എത്തി.

6അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻദേശത്തു പാർത്തിരുന്നു.

7യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിൻറെ സന്തതിക്കു ഞാൻഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻഅവിടെ ഒരു യാഗപീഠം പണിതു.

8അവൻഅവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻയഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.

9അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

10ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻഅവിടേക്കു പോയി.

11മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻതൻറെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻഅറിയുന്നു.

12മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവൻറെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.

13നീ എൻറെ സഹോദരിയെന്നു പറയേണം; എന്നാൽ നിൻറെ നിമിത്തം എനിക്കു നന്മവരികയും ഞാൻജീവിച്ചിരിക്കയും ചെയ്യും.

14അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.

15ഫറവോൻറെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോൻറെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോൻറെ അരമനയിൽ പോകേണ്ടിവന്നു.

16അവളുടെ നിമിത്തം അവൻഅബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

17അബ്രാമിൻറെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവൻറെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.

18അപ്പോൾ ഫറവോൻഅബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിൻറെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?

19അവൾ എൻറെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻഅവളെ ഭാര്യയായിട്ടു എടുപ്പാൻസംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിൻറെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.

20ഫറവോൻഅവനെക്കുറിച്ചു തൻറെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവൻറെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.

← ഉല്‍പത്തി 11Read In The App, Free →ഉല്‍പത്തി 13 →

Study ഉല്‍പത്തി 12

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829303132333435363738394041424344454647484950