The Bible Software
യെശയ്യാവ് · സത്യവേദപുസ്തകം

യെശയ്യാവ് 52

1സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർ‍മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല

2പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബൻ ധനങ്ങളെ അഴിച്ചുകളക

3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും

4യഹോവയായ കർ‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു

5ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എൻ തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു

6അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും

7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!

8നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ‍ ശബ്ദം ഉയർ‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുൻ പോൾ അവർ‍ അഭിമുഖമായി കാണും

9യെരൂശലേമിന്റെ ശൂൻ യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ

10സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും

11വിട്ടു പോരുവിൻ ‍; വിട്ടുപോരുവിൻ ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർ‍മ്മലീകരിപ്പിൻ ‍

12നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുൻ പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻ പട ആയിരിക്കും

13എന്റെ ദാസൻ കൃതാർ‍ത്ഥനാകും; അവൻ ഉയർ‍ന്നുപൊങ്ങി അത്യൻ തം ഉന്നതനായിരിക്കും

14അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,

15അവർ‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ‍ അവനെ കണ്ടു വായ്പൊത്തി നിലക്കും; അവർ‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും

← യെശയ്യാവ് 51Read In The App, Free →യെശയ്യാവ് 53 →

Study യെശയ്യാവ് 52

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566