1 Chronicles 16:27
മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും 2 ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
Glory and honour are in his presence; strength and gladness are in his place.
In Context
26ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; 2 എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു. 1
28ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ 2 മഹത്വവും ശക്തിയും യഹോവയ്ക്ക് കൊടുക്കുവിൻ; 1
Cross References
Nehemiah 8:10അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്നു പറഞ്ഞു.
Psalms 16:11ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; 2 അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും 2 അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
Psalms 28:7യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; 2 എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; 1 അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; 2 ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. 1
Psalms 63:2അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ 2 ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 1
Ezekiel 1:27അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീപോലെ ഞാൻ കണ്ടു; അതിന്‍റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.