2 Chronicles 20:11
ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 12:7യഹോവ അബ്രാമിനു പ്രത്യക്ഷനായി: “നിന്‍റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു.
Deuteronomy 4:38നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുവാനും ഇന്നുള്ളതുപോലെ അവരുടെ ദേശം നിനക്കു അവകാശമായി തരേണ്ടതിന് നിന്നെ അവിടെ കൊണ്ടുപോകുവാനും തന്‍റെ സാന്നിദ്ധ്യവും മഹാശക്തിയും കൊണ്ടു മിസ്രയീമിൽ നിന്ന് നിന്നെ പുറപ്പെടുവിച്ചു.
Judges 11:23“യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?
Psalms 35:12അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, 2 എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു. 1
Psalms 83:5അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, 2 അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു. 1
Jeremiah 18:20നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? 2 അവർ എന്‍റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; 1 അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് 2 ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ 2 തിരുമുമ്പിൽ നിന്നത് ഓർക്കേണമേ. 1