Amos 1:11
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, 1 തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം 2 അനുകമ്പ വിട്ടുകളയുകയും 1 ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
10ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.” 1 എദോം
12ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; 2 അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.” 1 അമ്മോൻ
Cross References
Genesis 27:41തന്‍റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്നു ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
Numbers 20:20അതിന് അവൻ “നീ കടന്നുപോകരുത്” എന്നു പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്‍റെനേരെ പുറപ്പെട്ടു.
Deuteronomy 23:7”ഏദോമ്യനെ വെറുക്കരുത്; അവൻ നിന്‍റെ സഹോദരനല്ലയോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്‍റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.
2 Chronicles 20:11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
Psalms 83:3അവർ അങ്ങേയുടെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കുകയും 2 അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു. 1
Psalms 137:7“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” 2 എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി 2 യഹോവേ, യെരൂശലേമിന്‍റെ നാൾ ഓർമ്മിക്കേണമേ. 1