Daniel 7:10
ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്ന് പുറപ്പെട്ടു ഒഴുകി; 2 ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; 1 പതിനായിരം പതിനായിരംപേർ അവന്‍റെ മുമ്പാകെ നിന്നു; 2 ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 22:19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
Psalms 50:3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 2 ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 2 അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 1
Psalms 96:11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും 2 സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. 1
Psalms 97:3തീ അവിടുത്തെ മുമ്പായി പോകുന്നു; 1 ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 1
Isaiah 30:27ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു 2 യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; 1 അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; 2 അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. 1
Isaiah 66:15യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും 2 തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ 1 നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. 1