Daniel 7:27
പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴിൽ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.“
ബൈബിൾ (മലയാളം)
In The King James Version
In Context
26എന്നാൽ ന്യായവിസ്താരസഭ ഇരുന്ന് അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞ് അത് നശിപ്പിച്ച് മുടിക്കും.
Cross References
Psalms 22:27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1
Psalms 86:9കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതകളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; 2 അവർ അങ്ങേയുടെ നാമത്തെ മഹത്വപ്പെടുത്തും. 1
Psalms 149:5ഭക്തന്മാർ ജയത്തിൽ + 149:5 ജയത്തിൽ മഹത്വത്തിൽ ആനന്ദിക്കട്ടെ; 2 അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ. 1
Isaiah 49:23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും 2 അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; 1 അവർ നിന്നെ സാഷ്ടാംഗം വണങ്ങി, 2 നിന്‍റെ കാലിലെ പൊടിനക്കും; 1 ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല 2 എന്നും നീ അറിയും.” 1
Isaiah 60:11ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും 2 നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു 1 നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ 2 എല്ലായ്‌പ്പോഴും തുറന്നിരിക്കും. 1
Daniel 4:34”ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്‍റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; 1 ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തി, 2 എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; 1 അവന്‍റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും 2 അവന്‍റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ. 1