യെഹെസ്കേൽ 25:13
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിൻ്റെ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 6:7“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു.
Isaiah 34:1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1
Jeremiah 7:20അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യൻ്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.”
Jeremiah 49:7ഏദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “തേമാനിൽ ഇനി ജ്ഞാനമില്ലയോ? 2 വിവേകികൾക്ക് ആലോചന നശിച്ചുപോയോ? 2 അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 1
Lamentations 4:21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, 2 സന്തോഷിച്ച് ആനന്ദിക്ക; 1 പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; 2 നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 1
Ezekiel 14:13“മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.