Genesis 41:42
ഫറവോൻ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്‍റെ കഴുത്തിൽ ഇട്ടു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Esther 3:10അപ്പോൾ രാജാവ് തന്‍റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു.
Esther 6:7ഹാമാൻ രാജാവിനോട്: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് വേണ്ടി
Esther 8:8നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങളും രാജാവിന്‍റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി കല്പന എഴുതി രാജാവിന്‍റെ മോതിരംകൊണ്ട് മുദ്രയിടുവിൻ. രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖ തള്ളിക്കളയുവാൻ ആർക്കും സാധ്യമല്ല.”
Esther 8:15എന്നാൽ മൊർദ്ദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.
Proverbs 1:9അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും 2 നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും. 1
Proverbs 31:24അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; 2 അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. 1