Genesis 49:8
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; 2 നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; 2 അപ്പന്‍റെ മക്കൾ നിന്‍റെ മുമ്പിൽ നമസ്കരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 29:35അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്നു അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
Genesis 42:6യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
Genesis 46:12യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്‍റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
Numbers 10:14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകൻ നഹശോൻ.
Deuteronomy 33:7യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: 1 “യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ടു 2 അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. 1 തന്‍റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, 2 ശത്രുക്കളുടെ നേരെ അങ്ങ് അവനു തുണയായിരിക്കണമേ”.
Joshua 15:20യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.