Genesis 9:23
ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത്, ഇരുവരുടെയും തോളിൽ ഇട്ടു, പിറകോട്ടു നടന്നുചെന്ന് പിതാവിന്‍റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്‍റെ നഗ്നത കണ്ടില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
22കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
24നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്‍റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.
Cross References
Exodus 20:12നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. 1
Romans 13:7എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.
1 Timothy 5:1പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
1 Timothy 5:19രണ്ടു മൂന്നു സാക്ഷികളുടെ തെളിവിൻ്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൂപ്പൻ്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുത്.
1 Peter 4:8സകലത്തിനും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.