Hebrews 3:12
സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ ജാഗ്രതയുള്ളവരായിരിക്കുക.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 21:14അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; 2 അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; 1
Psalms 18:21ഞാൻ യഹോവയുടെ വഴികളിൽ നടന്നു; 2 എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. 1
Isaiah 59:13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, 2 ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, 1 പീഡനവും മത്സരവും സംസാരിക്കുക, 2 വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ. 1
Jeremiah 3:17ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്നു പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല.
Jeremiah 11:8എന്നാൽ അവർ അനുസരിക്കുകയും ചെവി ചായിക്കുകയും ചെയ്യാതെ ഓരോരുത്തൻ അവനവന്‍റെ ദുഷ്ടഹൃദയത്തിൻ്റെ ശാഠ്യപ്രകാരം നടന്നു; അതുകൊണ്ട് ഞാൻ അവരോടു ചെയ്യുവാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെ എല്ലാം ഞാൻ അവരുടെ മേൽ വരുത്തിയിരിക്കുന്നു.”
Jeremiah 17:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി 2 ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന 2 മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1