Hosea 2:3
അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, 2 ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും 1 അവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി, 2 ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല; 2 അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ. 1
Cross References
Judges 15:18പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്‍റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ?” എന്നു പറഞ്ഞു.
Isaiah 33:9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; 2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; 1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; 2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 1
Isaiah 64:10അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; 2 സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 1
Jeremiah 2:31ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ: 2 “ഞാൻ യിസ്രായേലിനു ഒരു മരുഭൂമി ആയിരുന്നുവോ? 1 അന്ധകാരപ്രദേശമായിരുന്നുവോ? 2 ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; 2 ഇനി നിന്‍റെ അടുക്കൽ വരുകയില്ല’ 2 എന്നു എന്‍റെ ജനം പറയുന്നത് എന്ത്? 1
Jeremiah 12:10അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും 2 എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, 1 എന്‍റെ മനോഹരമായ ഓഹരിയെ 2 ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 1
Jeremiah 13:26“അതുകൊണ്ട് ഞാനും നിന്‍റെ ലജ്ജ വെളിവാകേണ്ടതിന് 2 നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പ് നിന്‍റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും. 1